ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Saturday 20 April 2013

Monday 1 April 2013

എട്ടുകാലി

എട്ടു കാലുള്ളവനെന്നു ഭാവിച്ചു നീ
ഒട്ടും ഞെളിയേണ്ടെന്നെട്ടുകാലീ!
എട്ടു കാലീന്നൊന്നു  വിട്ടുപോയാൽ നിന്നെ
ചട്ടുകാലീന്നേ വിളിക്കു ലോകം.


Tuesday 19 March 2013

അക്കിളി ഇക്കിളി



അക്കിളി കണ്ടാലോടിയൊളിക്കു-
ന്നിക്കിളി തൊട്ടാലോടി വരുന്നു
അക്കിളിയവിടെ മരത്തുമ്മേലു-
ണ്ടിക്കിളിയെവിടെയിരിക്കുന്നാവോ?

Sunday 10 March 2013

രണ്ടു കുസൃതിക്കവിതകൾ


ഗ്രിപ്പില്ലെങ്കിൽ



ചപ്പലുമിട്ടു നടക്കുന്നവരേ!
ഇപ്പം വീഴും സൂക്ഷിച്ചോ!
സ്ലിപ്പറിലാണു നടപ്പെന്നോർത്തോ
ഗ്രിപ്പില്ലെങ്കിൽ സ്ലിപ്പാകും.



Tuesday 22 January 2013

കഥ കേട്ടോ! മാളോരേ!



കുഴിയാനക്കുഴിയില്‍ വീണൊരു 

വലിയാനക്കൊമ്പനെയിന്നലെ

വഴിപോക്കരെറുമ്പുകള്‍ ചേര്‍ന്നൊരു 

പനനാരില്‍ കെട്ടിവലിച്ചി-

ട്ടെലിമാളക്കൊട്ടിലിലാക്കിയ

കഥ കേട്ടോ! മാളോരേ!






Saturday 19 January 2013

കൺ(ഫ്യൂഷൻ)


കൂ കൂ  പാടും കുയിലൊരു വിരുതന്‍ 
കൂടില്ലാത്തോന്‍ കുഴിമടിയന്‍ 
കാ കാ  കാ കാ കാക്കക്കൂട്ടില്‍ 
മുട്ടയിടും കുയില്‍  സൂത്രക്കാരി 
നോക്കിയിരുന്നോ കാക്കേ! നിന്നുടെ 
കാക്കിരി പീക്കിരി മുട്ടകളെല്ലാം 
പൊട്ടി വിരിഞ്ഞാല്‍ കേള്‍ക്കാമപ്പോള്‍ 
കാ.. കാ  കൂ.. കൂ   കാ.. കാ  കൂ.. കൂ