ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Saturday 29 September 2012

കടങ്കഥപ്പാട്ട്

ന്തയ്ക്കു പോണൊണ്ടേലന്തപ്പാ! നീയൊരു
ചാരത്തിപ്പൂണ്ടോനെ വാങ്ങി വായോ!
ചാരത്തിപ്പൂണ്ടോനെ വാങ്ങണം -പിന്നൊരു
വാളാവളഞ്ചനെ കൂട്ടി വായോ!

ചന്തയ്ക്കു പോണൊണ്ടേലന്തപ്പാ! നീയൊരു
മുതുകത്തുമുള്ളനേം വാങ്ങി വായോ!
മുതുകത്തുമുള്ളനെ വാങ്ങണം -പിന്നൊരു
വട്ടിവയറനെ കൂട്ടിവായോ!

ചന്തയ്ക്കു പോയിട്ടിങ്ങന്തപ്പൻ വന്നിട്ടി-
ങ്ങെന്തൊക്കെ കൊണ്ടന്നു കുട്ടികളേ!

 ചാരത്തിപ്പൂണ്ടൊരു കുമ്പളങ്ങ -പിന്നെ
വാളവളഞ്ചൻ പടവലങ്ങാ
മുതുകത്തു മുള്ളുള്ള പാവയ്ക്കാ -പിന്നൊരു
വട്ടി വയറുള്ള മത്തങ്ങയും



*മലയാളത്തിലെ ഒരു കടങ്കഥയാണ് ഈ പാട്ടിന് പ്രചോദനം




1 comment:

  1. ശ്രീ. ആലപ്പി രംഗനാഥ് ഈണം നല്കി ഈ പാട്ട് ശ്രീ സച്ചിൻ ശങ്കർ മന്നത്ത് പാടിയിട്ടുണ്ട്. ആൽബം- മലയാളിക്കുട്ടിക്കു സ്നേഹപൂർവം

    ReplyDelete